ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടതെന്താണ് ? ഈ ചോദ്യം പലപ്പോഴും എന്നെ ചിന്തിപ്പിച്ചിട്ടുണ്ട് ഏത് കാലത്തും മുതിര്‍ന്നവര്‍ യുവാക്കളെ , അവരുടെ പ്രവൃത്തികളെ ഒരു തരം സംശയദ്രിഷ്ടിയോടുകൂടിയാണ് നോക്കുന്നത്;' നിങ്ങളെപ്പോലെയായിരുന്നില്ല ഞങ്ങള്‍' എന്ന മട്ടില്‍. 'മണ്ണെണ്ണ വിളക്കില്‍ പഠിച്ചു ഞാന്‍ ക്ലെര്‍ക്കായി , ട്യൂബ് ലൈറ്റ് ഉണ്ടായിരുന്നെങ്ങില്‍ ഐ എ എസ് പാസ്സായേനെ ' എന്ന് പതിവായി പറയുന്ന ഒരു ബന്ധു എനിക്കുണ്ടായിരുന്നു. ഇതൊക്കെ വാസ്തവമാണെങ്കിലും ഓരോ വര്‍ഷവും കലാലയാങ്ങളിലേക്ക് കടന്നു വരുന്ന നവയുവാക്കളെയും യുവതികളെയും കാണുമ്പോള്‍, അഭിരുചികളിലൂടെ കടന്നുപോകുമ്പോള്‍ അതിശയകരമായ പരിവര്‍ത്തനമാണ് യുവാക്കളില്‍ ഉണ്ടായിട്ടുള്ളതെന്ന് ബോധ്യമാവുന്നു . ആധുനിക സംസ്കാരം പലപ്പോഴും ശോചനീയമായ ബാക്കി പത്രങ്ങളാണോ തങ്ങളുടെ അനന്തരതലമുറകള്‍ക്ക് നീക്കിയിരിപ്പായി നല്‍കാന്‍ പോവുന്നത് എന്ന ആശങ്ക മനസ്സില്‍ നിറയുന്നു. ആഗോളമെന്നോ ആധുനികമെന്നോ ( അതോ ഉത്തരാധുനികമെന്നോ?) ഒക്കെയുള്ള വലിയ വാക്കുകളില്‍ വിവക്ഷിക്കുന്ന ചില സംഗതികളുടെ പുറകെ വിദ്യാര്‍ത്ഥികള്‍ നെട്ടോട്ടമോടുന്ന പ്രതിഭാസത്തെത്തന്നെയാണ് സൂചിപ്പിക്കുന്നത്. കുട്ടികള്‍ ലാപ്ടോപ്പും ഐപ്പോടും ഒന്നും ഉപയോഗിക്കരുതെന്നോ, അവരൊക്കെ യമനിയമാസനപ്രാനയാമങ്ങളില്‍ മുഴുകി, അല്‍പ്പ ആഹരന്മാരും ജീര്‍ണ വസ്ത്രന്മാരും ആയി കഴിഞ്ഞുകൊള്ളനമെന്നോ പറഞ്ഞില്ല. പക്ഷെ ഗാന്ധിജിക്കും എഴുത്തച്ഛനും സ്വാമി വിവേകാനന്ദനും ടാഗോറരിനും അനേകം മഹാത്മാകള്‍ക്കും മീതെ ഒരു നടികര്‍ തിളകത്തെയോ ക്രിക്കെറ്റ് കളിക്കാരനെയോ ധ്യാനമൂര്‍ത്തിയായി പ്രതിഷ്ട്ടിക്കുന്ന മനോഭാവത്തില്‍ പന്തികെടുന്ടെന്നതില്‍ സംശയം വേണ്ട . സമൃദ്ധി , പുരോഗതി,പരിഷ്ക്കാരം തുടങ്ങിയ പ്രലോഭകരങ്ങലായ ആശയങ്ങള്‍ വരുമ്പോള്‍ യുവാക്കള്‍ സത്യം ധര്‍മ്മം നീതി എന്നീ
അടിസ്ഥാനമൂല്യങ്ങളെ മറക്കുന്നു.
പണ്ടൊക്കെ (25 വര്‍ഷങ്ങള്‍ക്കുമപ്പുരം പോലും) വീടുകളില്‍ സന്ധ്യാനാമം ചെല്ലുന്നത് പതിവായിരുന്നു . വീട്ടില്‍ അമ്മൂമ്മയും അപ്പൂപ്പനും ഉണ്ടാകും . അവര്‍ കുട്ടികള്‍ക്ക് മഹാഭാരതത്തിലേയും രാമായണത്തിലെയും പന്ച്ചതന്ത്രത്തിലെയും ആയിരത്തൊന്നു രാവുകളിലെയും കഥാസരിത് സാങരത്തിലെയും മറ്റും കഥകള്‍ പറഞ്ഞു കൊടുക്കും . ഗാനമേളകളും പലപ്പോഴും ആഭാസത്തിലേക്ക് വഴുതിവീഴുന്ന നാടകങ്ങളും നിറഞ്ഞ ക്ഷേത്രമുട്ടങ്ങള്‍ ഇന്നത്തെ വിദ്യാര്‍ത്ഥിക്ക് എന്താണ് നല്‍കുന്നതെന്ന് ഒന്നാലോചിച്ചു നോക്കുക. " ഭോഗങ്ങളെല്ലാം ക്ഷനപ്രഭാച്ചന്ച്ചലം വേഗേന നഷ്ട്ടമായുസ്സുമോര്‍ക്ക നീ . വഹ്നിസന്തപ്ത ലോഹസ്താം ബുബിന്ധുനാ സന്നിഭം മര്‍ത്ത്യജന്മം ക്ഷനഭങ്ങുരം " എന്നോ " നിരന്ന പീലികള്‍ നിരക്കവേ കുത്തി നിറുകയില്‍ കൂട്ടിത്തിരമോട് കെട്ടി കരിമുകിലോത്ത ചികുരഭാരവും മണികള്‍ മിന്നിടും മനിക്കിരീടവും കുനുകുനെചിന്നും കുരുനിരതന്മേല്‍ നനുനനെപ്പോടിഞ്ഞൊരു പോടിപറ്റി ത്തിലകവുംമോട്ടു വിയര്‍പ്പിനാല്‍ നനഞ്ഞുളക് സൃഷ്ടിച്ചു ഭരിച്ചു സംതരിചിലകുന്ന ചിള്ളീയുങലബങ്ങിയും"
എന്നോ ഉള്ള എഴുത്തച്ഛന്റെ സൌന്ദര്യാത്മകവും ധര്മോക്തികളും പുതിയ ദര്‍ശനങ്ങളും പുതിയ നിരീക്ഷണങ്ങളും പുതിയ അര്‍ത്ഥതലങ്ങളും നിറഞ്ഞ കവ്യോക്തികളും കേള്‍ക്കാതെ വളരുന്ന തലമുറ എമ്മാതിരിയാവുമെന്നു ഉത്കണ്ടപ്പെടാന്‍ ന്യായമായി വകുപ്പില്ലേ?
വാല്മീകിയുടെയും വ്യാസന്റെയും മറ്റും കൃതികള്‍ ഒറ്റ പ്രാവശ്യം മാത്രം വായിച്ചു പരണത്തു വയ്ക്കാനുള്ള കൃതികളല്ല ; വീണ്ടും വീണ്ടും വായിക്കാനുള്ളതാണ്. ഇതിനോടൊക്കെ കുട്ടികള്‍ക്ക് ആഭിമുഖ്യവും അഭിരുചിയും വളര്‍ത്തേണ്ട നമ്മുടെ വിധ്യാഭ്യാസത്തിന്റെ അവസ്ഥയെന്താണ്? കുറച്ചു കാലം മുന്‍പ് ഭാഷസാതിത്യാധി കൃതികള്‍ കുട്ടികളെ പഠിപ്പിച്ചു പരോക്ഷമായ മൂല്യ ബോധം കുട്ടികള്‍ക്ക് നല്‍കിയിരുന്ന നമ്മടെ വിദ്യാലയങ്ങളും കലാലയങ്ങളും ഇന്ന് അത്തരം വിഷയങ്ങളെ സങ്ങേതികവിധ്യാഭ്യാസത്തിന്റെ പേരുപറഞ്ഞു പടിക്ക് പുറത്തു നിര്‍ത്തുന്നു. പിടിച്ചുപറിയും തട്ടിപ്പും പുതിയ തലമുറയ്ക്ക് ( ആരുടെയോ സുകൃതം! എല്ലാവരും ആ വഴിക്കല്ല) അന്യമല്ലാതാകുന്നു.
"ദീപംകൊളുത്തിയാല്‍ കൈകാല്‍ കഴുകനമാപത്തു നീങ്ങുവാന്‍ നാമം ജപിക്കണം പിന്നെ ക്രമാല്‍ പഠിക്കേണ്ട പാടങ്ങലോന്നോഴിയാതെ പഠിച്ചു തീര്‍ത്തീടെനം ഇചോന്ന വണ്ണം നടക്കും കിടാങ്ങള്‍ക്കു നിശ്ചയം ശ്രേയസ്സ് മേല്മേല്‍ വളര്‍ന്നിടും"( വിളക്ക്-ഉള്ളൂര്‍) എന്ന് പഠിച്ചു വളര്‍ന്നവര്‍ ക്രമം വിട്ടുനടക്കില്ലെന്നത് ഉറപ്പാണ്. അപ്പോള്‍ പറഞ്ഞുവന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത് നമ്മള്‍ കൊടുക്കുന്നുണ്ടോ എന്നാ ആലോച്ചനയിലേക്ക് വഴിമാറുന്നു. ഭൌതികമായ ശ്രയസ്സിനു വേണ്ടതായ കാര്യങ്ങള്‍ എത്ര വേണമെങ്കിലും കൊടുക്കാന്‍ തയ്യാറായ നമ്മള്‍ പലപ്പോഴും അവര്‍ക്കൊരു മനസ്സും ആത്മാവുമുന്ടെന്ന കാര്യം മറക്കുന്നു . മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ പഞ്ചസാരയ്ക്ക് മധുരവും അഗ്നിക്ക് ചൂടും പോലെ പരസ്പര ഭിന്നങ്ങളാണ് ശരീരവും ആത്മാവും.കുട്ടികളുടെ പരസ്പര പൂരകങ്ങളായ ഈ ഭിന്നഭാവങ്ങളെ തിരിച്ചറിയുന്നാതിലാണ് മാതാപിതാക്കള്‍ പരാജയപ്പെടുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട ആ ഒന്ന് ആത്മാവിന്റെ ചോദനകളെ തൃപ്തിപ്പെടുത്തുന്ന മനസ്സിന് പ്രകാശം പകരുന്ന വിഷിഷ്ട്ടവസ്തു തന്നെയാണ്. കുട്ടികള്‍ക്ക് വേണ്ടി മാനസികൊത്കര്‍ഷം പ്രദാനം ചെയ്യുന്ന ആ വസ്തുവിനെ പറ്റി നാം ചിന്തിക്കണം. കുട്ടികളോട്, " പാഴരന്ന്യത്തില്‍ പതിയട്ടെ പാദങ്ങള്‍ പാഷാണം കൊണ്ട് മുരിഞ്ഞിടട്ടെ കുന്നും കുഴിയും നിറഞ്ഞിടട്ടെ മദ്ധ്യത്തില്‍ വന്യ മൃഗങ്ങള്‍ അലറിടട്ടെ അന്തകരണം തിരിച്ചുവിടും വഴി അന്തരമെന്നിയെ നാം തുടര്‍ന്നാല്‍ എത്തും ചെന്നെത്തേണ്ട ദിക്കില്‍ നവമായോരുത്തമ ഘണ്ടാപതവുമുണ്ടാം "( ഉത്ബോധനം- ഉള്ളൂര്‍) എന്ന് പറയാന്‍ നമുക്കാവുമോ? കഴിയട്ടെ! എന്ന് വിശ്വ ജനനിയോടു പ്രാര്‍ത്ഥിക്കാം.
( ഘണ്ടാപതം: രാജവീതി)
Malayalam had been typed in unicode please bear the mistakes. If you are not able to read click here